നിപ രോഗബാധ: വയനാട് ജില്ലയില്‍ ജാഗ്രത നിര്‍ദേശം

മലപ്പുറം ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, വയനാട് ജില്ലയിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി. ദിനീഷ് നിര്‍ദ്ദേശം നല്‍കി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ജില്ലയിലെ പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായി എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, മറിച്ച് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version