വയനാട് മേപ്പാടിയിലെ മുണ്ടക്കായിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 പേർ മരണപ്പെട്ടതായി ജില്ലാഭരണകൂടം സ്ഥിരീകരിച്ചു. നിരവധി കുടുംബങ്ങളെ ഇതുവരെ കാണാതായിട്ടുണ്ട്.
*വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നതായി എംഎൽഎ ടി. സിദ്ദിഖ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി സൈന്യം എത്തിച്ചേരുമെന്നാണ് അറിയിപ്പ്. കണ്ണൂർ കൻറ്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്ന് വരാനാണ്.