ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. നദീതടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 8.5 ക്യൂബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുകയും, തുടർനാളുകളിൽ ഇത് ഘട്ടം ഘട്ടമായി സെക്കൻഡിൽ 35 ക്യൂബിക് മീറ്ററിലേക്കു ഉയരുകയുമാണ്. അണക്കെട്ടിന്റെ ജലനിരപ്പ് 773.50 മീറ്ററിന്റെ പരമാവധി സംഭരണശേഷി എത്തുന്നതിനാൽ സുരക്ഷിതത്വമാനദണ്ഡങ്ങൾ പാലിച്ച് അധികജലം പുറന്തള്ളുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.