കേരളത്തില്‍ ചിലയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യത; മലയോര-തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം

മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിലും മലമ്പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച വയനാട്ടിലെ ഉരുള്‍പ്പൊട്ടൽ ബാധിത മേഖലകളിൽ സമഗ്ര പരിശോധന നടത്തും. ആദ്യഘട്ടത്തിൽ തിരച്ചിൽ നടത്തിയ സ്ഥലങ്ങൾ വീണ്ടും പരിശോധിച്ച് ഡേറ്റാലെ പരിശോധിക്കാനാണ് തീരുമാനം.

വിദ്യാഭ്യാസം, പുനരധിവാസം, നഷ്ടപ്പെട്ട രേഖകൾ പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ യോഗം ഓൺലൈനായി ചേരും. വയനാട്ടിൽ നിന്നുള്ള മന്ത്രിമാർ ഓൺലൈനായി പങ്കെടുക്കും.

വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സർവീസുകൾ ഒരു വേദിയിൽ ഏകോപിപ്പിക്കാൻ ജില്ലാകളക്ടർ നേതൃത്വം നൽകും. റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്കായി ബുധനാഴ്ച പുതിയ കാർഡുകൾ വിതരണം ചെയ്യും.ക്യാംപുകളിൽ കഴിയുന്ന ആളുകൾക്ക് താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. 64 കുടുംബങ്ങൾക്ക് ഈ സൗകര്യം ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു. പൊതു വകുപ്പിന്റെ കീഴിലുള്ള കൽപ്പറ്റ, പടിഞ്ഞാറത്തറ, ബത്തേരി, കാരാപ്പുഴ എന്നിവിടങ്ങളിലെ 27 ക്വാർട്ടേഴ്സുകളും പട്ടികജാതി വികസന വകുപ്പിന്റെ വനിതാ ഹോസ്റ്റലും താൽക്കാലിക താമസത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version