സുനിതാ വില്യംസിന്റെ മടങ്ങിവരവ് വൈകും; തിരിച്ചുവരവ് എളുപ്പമല്ലെന്ന് ഐഎസ്ആർഒ മേധാവി

ബെംഗളൂരു | ബോയിംഗ് സ്റ്റാർലൈനർ ക്യാപ്സ്യൂളിലെ തകരാറുകൾ കാരണം ബഹിരാകാശയാത്രിക സുനിതാ വില്യംസിന്റെ തിരിച്ചുവരവ് വൈകാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

എങ്കിലും അവര്‍ “ബഹിരാകാശത്ത് സുരക്ഷിതമായ സ്ഥലത്താണുള്ളതും ആശങ്കപ്പെടേണ്ടതില്ല” എന്നും എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടുത്ത വർഷം ആദ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) പോകുന്നതിനെ കുറിച്ച്‌ എന്തെങ്കിലും ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചത്തെ ദൗത്യവുമായി പോയ ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് രണ്ട് മാസമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. അതിന് ഐഎസ്എസ്സുമായി നേരിട്ടുള്ള ബന്ധമില്ല. സുനിതയെ കൂടാതെ അവിടെ എട്ട് പേർ കൂടി ഉണ്ടെന്നും അവരിൽ പലരും വലിയ കാലമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണെന്നും സോമനാഥ് വ്യക്തമാക്കി. അവരുടെ തിരിച്ചുവരവ് പുരോഗമിക്കുന്ന ദൗത്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ നടക്കുകയുള്ളൂ.

“അവരെ തിരിച്ചുകൊണ്ടുവരാൻ എന്തായാലും ഒരു മാർഗ്ഗമുണ്ടാവും. അത് സ്റ്റാർലൈനർ ക്യാപ്സ്യൂളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്യാപ്സ്യൂളിലോ ആയിരിക്കും. എന്നിരുന്നാലും, ഒരു ക്യാപ്സ്യൂളില്‍ പരിശീലനം നേടിയ സംഘത്തെ മറ്റൊരു ക്യാപ്സ്യൂളില്‍ മാറ്റി തിരികെ കൊണ്ടുവരുക എളുപ്പമല്ല. ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല,” എന്നും ഐഎസ്ആർഒ മേധാവി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version