മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നല്‍കും. കഴിഞ്ഞ വർഷം പോലെ തന്നെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ 4 അന്തേവാസികളില്‍ ഒരാൾക്ക് ഒരു കിറ്റ് എന്ന രീതിയിൽ വിതരണം നടത്തും. ആകെ 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ ആരംഭിക്കും, ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ചന്ത വീതം ഉണ്ടാകും. ഉത്രാടം വരെ പ്രവർത്തിക്കുന്ന ഓണച്ചന്തകളിൽ അവസാന 5 ദിവസങ്ങളിൽ പ്രാദേശികമായി ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികളും ലഭ്യമാകും. ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും വിതരണം ചെയ്യുന്നതിനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.