കേരള തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദപാത്തിയുടെ ഫലമായി, സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ വടക്കൻ ജില്ലകളിൽ മഴ കനത്തതായിരിക്കും. തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇത് ബാധകമാകുന്നത്.
മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പാണ്. മഴ ശക്തമാകുന്ന പ്രദേശങ്ങളിൽ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.