ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇതിനിടെ, ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കു കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴികള്‍ 0.9 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് അടുത്ത നാല് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വ്യാപകമായ മിത, ഇടത്തരം മഴയ്ക്കും, ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൂടാതെ, കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിക്കല്‍ വെള്ളിയാഴ്ച വരെ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version