Posted By Anuja Staff Editor Posted On

അതിവേഗം അതിജീവനത്തിനായി ഉപജീവന പാക്കേജ്

മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടലിൻ്റ പശ്ചാത്തലത്തിൽ ദുരന്ത ബാധിതരുടെ അതിജീവനത്തിനായി ഉപജീവന പാക്കേജ് ഒരുക്കും. ഇതിൻ്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ദുരന്തത്തിൽ ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങൾ, ഇവ പുന: സൃഷ്ടിക്കാനുള്ള മാർഗ്ഗങ്ങൾ, മെച്ചപ്പെട്ട രീതിയിലുള്ള ഉപജീവനം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്ലാനിങ്ങ് ബോർഡ് തലത്തിൽ ഉപജീവന പാക്കേജിൻ്റെ സാധ്യതകൾ ക്രോഡീകരിക്കുമെന്ന് ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പറഞ്ഞു. ദുരന്തബാധിതരായ തൊഴിലാളി കൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ 50 ദിവസം കൂടുതൽ അനുവദിച്ചതായി എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചതായും അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. ജീവനോപാധി പുനസ്ഥാപിക്കാൻ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകൾ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
തുടർന്ന്, ഇവ ക്രോഡീകരിച്ച് സംസ്ഥാന ആസൂത്രണ ബോർഡിന് സമർപ്പിക്കും.
ദുരന്ത ബാധിതരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഉചിതമായ രീതിയിൽ ഉപജീവന പാക്കേജ് തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടര്‍
ഡി.ആര്‍ മേഘശ്രീ, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്‌സ്, സംസ്ഥാന ആസൂത്രണ ബോർഡ് ചീഫുമാരായ എസ്.എസ് നാഗേഷ്, ജെ. ജോസഫൈന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പ്രസാദന്‍, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version