ഹേമ റിപ്പോർട്ടിന് പിന്നാലെ: മോഹന്‍ലാല്‍ ഇന്ന് പ്രതികരിക്കും

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടർന്നുണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇന്ന് ആദ്യമായി പ്രതികരിക്കാന്‍ സാധ്യത. തിരുവനന്തപുരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്ന് കെസിഎ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

അമ്മ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായാണ് മാധ്യമങ്ങളുമായി സംസാരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതും നടന്മാരെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും മോഹന്‍ലാല്‍ ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നതിനെതിരെയാണ് വിമര്‍ശനം ഉയർന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version