മാനന്തവാടി: ജില്ലയില്‍ അടഞ്ഞുകിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടിയന്തിരമായി തുറക്കണമെന്ന് ഐ.എന്‍.ടി.യു.സി റിജണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ടൂറിസം കേന്ദ്രങ്ങളുടെ അടച്ചിടല്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെടുത്തുകയും ദുരിതത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കുറുവ, തോല്‍പ്പെട്ടി, മുത്തങ്ങ, മിന്‍ മുട്ടി, സുചിപ്പാറ എന്നിവടങ്ങളിലാണ് ഈ പ്രശ്നം കൂടുതല്‍ ഗൗരവമേറിയത്. ലോണ്‍ അടവ് മുടങ്ങി ജപ്തി ഭീഷണിയിലാണ് പലരും, ആത്മഹത്യാ ഭീഷണി നേരിടുന്നവരുണ്ടെന്നും ഭാരവാഹികള്‍ സൂചിപ്പിച്ചു. ഈ വിഷയത്തില്‍ വേഗത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി, റിജണല്‍ പ്രസിഡണ്ട് കെ.വി. ഷിനോജ്, സി.ജെ. അലക്‌സ്, സാബു പൊന്നിയില്‍, എം.പി. ശരി കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഓണക്കാലത്ത് ഇത്തരം ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടക്കമുള്ളവരെ കടക്കെണിയിലാക്കി, പലരുടെയും ജീവിതം ദുസ്സഹമാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.