ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്സ് എട്ട് ഓണച്ചന്തകളും ഒരു സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറും നടത്തുന്നു. സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറിന്റെ ഉദ്ഘാടനം ഡയറക്ടര്‍ വിജയന്‍ ചെറുകര കല്‍പ്പറ്റയില്‍ ഫല്‍ഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക് അധ്യക്ഷനായിരുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷാബി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, ഹോര്‍ട്ടകോര്‍പ്പ് ജില്ലാ മാനേജര്‍ സി.എം.ഈശ്വര പ്രസാദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ്, ഹോര്‍ട്ടി കോര്‍പ്പ് അസിസ്റ്റന്റ് മാനേജര്‍ സിബി ചാക്കോ
, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ജ്യോതി പി ബിനു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദുസാറ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA