മേപ്പാടി ഉരുള്‍പൊട്ടല്‍ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അതിജീവിതര്‍ക്ക് കരുതലാകാന്‍ മെന്റര്‍മാരെ നിയമിച്ച് കുടുംബശ്രീ. മൈക്രോ പ്ലാന്‍ അടിസ്ഥാനത്തില്‍ താഴെ തട്ടില്‍ കുടുംബശ്രീ സംഘടന സംവിധാനം മെച്ചപ്പെടുത്താനും യഥാസമയം വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് മെന്റര്‍മാരെ ജില്ലാ മിഷന്‍ ചുമതലപ്പെടുത്തിയത്.ആദ്യ ഘട്ടത്തില്‍ പന്ത്രണ്ട് പേരെയാണ് ദുരിത ബാധിത വാര്‍ഡുകളില്‍ നിന്നായി നിയമിച്ചിട്ടുള്ളത്. ഓരോ മെന്റര്‍ക്കും നിശ്ചിത കുടുംബങ്ങളെ നല്‍കുകയും അവരിലൂടെ കൂടുതല്‍ ഗുണകരമാകുന്ന പദ്ധതികള്‍ മേപ്പാടിയില്‍ എത്തിക്കുകയുമാണ് ലക്ഷ്യം. നേരത്തെ ആയിരത്തിലധികം വീടുകളുടെ സര്‍വ്വേ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അതിജീവിതരെ ഉള്‍പ്പെടുത്തി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിക്കാനും കുടുംബശ്രീ തയ്യാറെടുക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA