കൽപ്പറ്റ: മുണ്ടക്കെ ചൂരൽമല ഉരുൾപൊട്ടലിൽ 9 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശേഷം തകർന്നുനിൽക്കുന്ന മുണ്ടക്കൈ സ്വദേശിനി ശ്രുതിയുടെ ജീവിതത്തിൽ വീണ്ടും ദുരന്തം. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ സ്വകാര്യമോട്ടോർ ബസും ഓംനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രുതിയുടെ പ്രതിശ്രുതവരൻ ജൻസൺ ചികിത്സയ്ക്കിടെ മരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുമ്പോഴായിരുന്നു ജൻസന്റെ മരണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അപകടത്തിൽ ശ്രുതിയുടെ കാലിന് പരിക്കേറ്റിരുന്നു, ഓപറേഷൻ കഴിഞ്ഞു, ഇപ്പോൾ അപകടനില തരണം ചെയ്തിരിക്കുന്നു. അപകടം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ഓടെ കൽപ്പറ്റ അടുത്തുള്ള വെള്ളാരംകുന്നിലായിരുന്നു. ബസും ഓംനി വാനും തമ്മിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയിൽ, ഓംനി വാൻ വെട്ടി പൊളിച്ച് മാത്രമേ യാത്രക്കാരെ രക്ഷപ്പെടുത്താനായുള്ളൂ. ജൻസൻ ഒഴികെയുള്ളവരുടെ പരുക്കുകൾ വളരെ സാരമുള്ളതല്ല.
ശ്രുതി ഇപ്പോൾ കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുകയാണ്.