വടക്കുകിഴക്കൻ മധ്യപ്രദേശ് പ്രദേശത്ത് നിലനിന്നിരുന്ന ശക്തിയേറിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള മേഖലയിൽ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്.
മ്യാൻമർ മേഖലയിൽ നിലവിൽ ചക്രവാതച്ചുഴി സജീവമാണെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് ബംഗ്ലാദേശ്, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലകളിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് വിവിധ സ്ഥലങ്ങളിൽ നേരിയതോ ഇടതരംതോതിലുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ ജില്ലകളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇപ്പോൾ തടസ്സമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.