ഓണസീസണിൽ അധികം സ്പെഷ്യൽ ട്രെയിനുകൾ: റെയിൽവേയുടെ പുതിയ പ്രഖ്യാപനം

ദക്ഷിണ റെയിൽവേ ഈ വർഷം ഓണസീസണിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെന്ന് അറിയിച്ചു. ആകെ 129 ഓണം സ്പെഷലുകൾ അനുവദിച്ചിരിക്കുന്നതായി റെയിൽവേയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കഴിഞ്ഞ വർഷം 52 ഓണം സർവീസുകളാണ് നടത്തിയത്, അതിന് മുമ്പ് 22 ട്രിപ്പുകൾ മാത്രമുണ്ടായിരുന്നതായും റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.

യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളോടെ യാത്ര ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഈ ഓണം സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. എങ്കിലും, ഈ സ്പെഷ്യൽ ട്രെയിനുകൾ ഏത് റൂട്ടുകളിൽ പ്രവർത്തിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത നൽകാത്തതും ശ്രദ്ധേയമാണ്.

കുറിപ്പിന്റെ അവസാനം, യാത്രക്കാരോട് വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version