വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനം എടുത്തു. 52 പേരുടെ 64 വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് ബാങ്ക് പ്രസിഡന്‍റ് സി.കെ. ഷാജി മോഹൻ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ആകെ 1.05 കോടി രൂപയുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത്, ഇതിന്റെ പ്രമാണങ്ങൾ വായ്പക്കാർക്ക് തിരിച്ചുനല്‍കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം കാരണം ഈ 52 പേരുടെ തൊഴില്‍ സാധനങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബാങ്ക് മാനുഷിക പരിഗണനയോടെ ഈ നടപടി സ്വീകരിച്ചത്.
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും ലഭിച്ച 42 കാർഷിക വായ്പകളും, 21 റൂറല്‍ ഹൗസിങ് വായ്പകളും, ഒരു കാർഷികേതര വായ്പയുമാണ് ഇതിൽ ഉള്‍പ്പെട്ടിരിക്കുന്നത്. കൂടാതെ, വായ്പ എഴുതി തള്ളുന്നതിനൊപ്പം ദുരന്തബാധിതര്‍ക്ക് ധനസഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.