സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. ഒഡിഷ, പടിഞ്ഞാറൻ ബംഗാൾ തീരങ്ങളിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുണ്ട്, ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തി നേടുമെന്ന് അറിയിപ്പിൽ പറയുന്നു.
മധ്യ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ചില ഭാഗങ്ങളിലും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 50 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കാം.