റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണം; കേരളത്തിന് അടിയന്തര നിർദേശം നൽകി കേന്ദ്ര സർക്കാർ

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒന്നര മാസത്തെ സമയം അനുവദിച്ചു; റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് അരി ലഭ്യമാക്കില്ലെന്ന് മുന്നറിയിപ്പ്.

മസ്റ്ററിംഗ് നടപടി പുനരാരംഭിക്കുന്നതിനു മുന്‍പായി, സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചു. ബുധനാഴ്ച മുതലാണ് മസ്റ്ററിംഗ് പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഭക്ഷ്യവകുപ്പ് മുമ്പ് തന്നെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും, സര്‍വര്‍ തകരാറുമൂലം ഈ പ്രക്രിയ നിര്‍ത്തിവയ്ക്കേണ്ടി വന്നു. റേഷന്‍ വിതരണവും മസ്റ്ററിംഗും ഒരേസമയം നടത്തുന്നത് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ ഈ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നതാണ്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക തീയതികളില്‍ മസ്റ്ററിംഗ് നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനായി, റേഷന്‍ കടകള്‍ക്കു പുറമെ അംഗണവാടികളും സ്കൂളുകളും ഉപയോക്താക്കളുടെ സൗകര്യം ഉറപ്പാക്കാനായി കേന്ദ്രമായി മാറ്റിമാറി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version