ഷിരൂരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശിയും ലോറി ഡ്രൈവറുമായ അർജുൻ്റെ ലോറി കണ്ടെത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ലോറിയുടെ ക്യാബിനുള്ളിൽ ഒരു മൃതദേഹം . ലോറിയുടെ ഉടമ മനാഫ്, അർജുൻ ലോറിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പോടെ മാധ്യമങ്ങളോട് വ്യക്തമാക്കി. “അർജുൻ എവിടെയും പോകില്ല എന്ന് ഞാൻ നിരന്തരം പറഞ്ഞിരുന്നത് ശരിയാണെന്ന് തെളിഞ്ഞു,” എന്നാണ് വികാരാധീനനായ മനാഫ് പ്രതികരിച്ചത്.കാണാതായതിന്റെ 71ആം ദിവസം അർജുൻ്റെ ലോറിയുടെ അവശിഷ്ടം കണ്ടെത്താനായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.