വണ്ടിയും തടിയും വേണ്ട; അര്‍ജുനെ വീട്ടിലെത്തിക്കണം: മനാഫ് വികാരനിര്‍ഭരമായി

കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റെതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ലോറി ഉടമ മനാഫ് വികാരനിര്‍ഭരനായി. അര്‍ജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛന് വാക്ക് നല്‍കിയിരുന്നുവെന്നും, ഇങ്ങനെയെങ്കിലും എത്തിച്ചുവെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. ലോറി തന്റെതാണെന്നും ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്നും മനാഫ് വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മനാഫ് പറഞ്ഞു, “പലരും ഇട്ടേച്ച് പോയി. എനിക്ക് ഇട്ടേച്ച് പോകാന്‍ തോന്നിയില്ല. ഞാന്‍ ആദ്യമേ പറഞ്ഞത് ശരിയായി. അവന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കാനാണ് ശ്രമിച്ചത്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്, പക്ഷേ ഇങ്ങനെയെങ്കിലും എത്തിച്ചു.”

അര്‍ജുന് തന്റെ മുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. “ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട,” മനാഫ് വികാരനിര്‍ഭരമായി പ്രതികരിച്ചു.

72 ദിവസത്തിന് ശേഷമാണ് മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. “എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചു,” അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. “കുടുംബത്തെ സംബന്ധിച്ചിടത്തോളം അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു, പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം,” ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version