ബുധനാഴ്ച സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയർന്നു. പവന് 480 രൂപ കൂടിയതോടെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 7,060 രൂപയുമായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 3,100 രൂപയിലേറെ കൂടിയ നിലയിലാണ് ഇപ്പോഴത്തെ വർധന. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതാണ് രാജ്യത്തെയും സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഒരു ട്രോയ് ഔൺസ് സ്വർണം 2,665 ഡോളർ നിലവാരത്തിൽ വ്യാപാരം ചെയ്തിരുന്നു. ഇന്ത്യയിലെ കമ്മോഡിറ്റി വിപണി (MCX) 24 കാരറ്റ് സ്വർണത്തിന് പത്ത് ഗ്രാം വില 76,000 രൂപയായി.
ഡോളറിന്റെ മൂല്യം കുറയുന്നതിനോടൊപ്പം ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ചൈനയുടെ പലിശ നിരക്ക് കുറവ് മുതലായ കാര്യങ്ങൾ സ്വർണ വിലയെ താങ്ങി. വരും ദിവസങ്ങളിലും വിലയിൽ മുന്നേറ്റം ഉണ്ടാകാനാണ് സാധ്യത.