കേരളം ബാലാവകാശ സംരക്ഷണത്തില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തന്നെ കേരളം ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ബാലാവകാശ സംരക്ഷണ കമ്മീഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘ഡിജിറ്റല്‍ കാലഘട്ടത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്, കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.കെ. സുബൈര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.