ഇലക്ടറൽ ബോണ്ടുകളിലൂടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മറ്റ് അഞ്ചുപേർക്കുമെതിരെ ബെംഗളൂരു പ്രത്യേക കോടതി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ജനാധികാര സംഘർഷ് പ്രസ്ഥാനത്തിൻ്റെ (JSP) അദർശ് അയ്യർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്ന ആരോപണവും, ബോണ്ടുകൾ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കി മാറ്റിയെന്നും പരാതിയിൽ ആരോപണമുണ്ട്.