പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 5858.60 കോടി രൂപ ധനസഹായം അനുവദിച്ചു; കേരളത്തിന് ലഭിച്ചത് 145.60 കോടി പ്രളയം ബാധിച്ച കേരളം ഉൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 5858.60 കോടി രൂപയുടെ ധനസഹായം അനുവദിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ദേശീയ ദുരന്ത പ്രതികരണ നിധി (എൻഡിആർഎഫ്)യിലും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്)യിലും നിന്നാണ് ധനസഹായം ലഭിച്ചത്.മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രാപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, കേരളത്തിന് 145.60 കോടിയുമാണ് കേന്ദ്രം അനുവദിച്ചത്.പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അന്തർമന്ത്രിതല കേന്ദ്രസംഘങ്ങളെ അയച്ചിരുന്നു.