വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലാണ്.സർക്കാർ ജോലി നൽകുമെന്ന പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച ശ്രുതി, വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് താല്പര്യമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കവേ, കേന്ദ്രസര്‍ക്കാരിന്‍റെ സഹായം ഫലപ്രദമല്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 140.6 കോടി രൂപയുടെ ആദ്യ ഗഡു ലഭിച്ചെങ്കിലും അതുവരെ പ്രാഥമിക സഹായം മാത്രമാണ് ലഭിച്ചതെന്നും, കൂടുതൽ സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക സഹായം ലഭിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ ഇരയായ കുട്ടികള്‍ക്കായുള്ള സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപയും, ഒരാൾ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, മുണ്ടക്കൈയിലെ ദുരന്ത ബാധിതർക്കായി ഒരു മാതൃക ടൗൺഷിപ്പ് സ്ഥാപിക്കും.