മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തിന് കേന്ദ്രസഹായം ലഭിക്കുമോ? മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. കേരള സര്‍ക്കാരും വിഷയത്തില്‍ കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, ദുരന്തത്തില്‍ മരിച്ചവരുടെ സംസ്‌കാരത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ചിലവാക്കിയ തുക വ്യക്തമാക്കണമെന്നും നിര്‍ദേശം നല്‍കി.