പേര്യ ചുരം റോഡിന്റെ നവീകരണ പ്രവർത്തനങ്ങളിലുണ്ടായ തൊഴിലാളി മരണത്തിന് വഴിമാറിയ അപകടം പ്രവൃത്തിയിലെ വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പാർശ്വഭിത്തി നിർമ്മാണത്തിനിടയിൽ കല്ല് വീണു, സെന്ററിങ് പ്രവർത്തനത്തിനിടെ സ്റ്റീൽ കമ്പി തകർന്നതോടെ, അപകടത്തിൽപ്പെട്ട ചെറുവത്ത് പീറ്റർ മരണപ്പെടുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യാതൊരു സുരക്ഷാ ക്രമീകരണങ്ങളോ ആവശ്യമായ ഉപകരണങ്ങളോ ഒരുക്കാതെയാണ് നവീകരണ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നതെന്ന് ഇവർ ആരോപിക്കുന്നു.
പീറ്ററിന്റെ മരണത്തിന് കരാറുകാരന്റെ അലംഭാവമാണെന്നും, ഇയാളുടെ മേൽ കൊലക്കുറ്റം ചുമത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യമുന്നയിച്ചു. ഇത് പോലെ അനാസ്ഥയായി പ്രവർത്തനം തുടർന്നാൽ റോഡ് പണി പൂർത്തിയാകാൻ രണ്ടു വർഷംപോലും ആവാമെന്ന് ഇവർ കൂട്ടിച്ചേർത്തു.
പ്രവർത്തനങ്ങൾ വേഗത്തിലാക്കി റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗണിൽ ഇന്ന് രാവിലെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പീറ്ററിന്റെ മരണവിവരം ലഭിച്ചതോടെ പ്രതിഷേധം തൽസ്ഥാനത്ത് അവസാനിപ്പിച്ചു.
സംഭവസ്ഥലത്ത് എത്തി യൂത്ത് കോൺഗ്രസ് നേതാക്കൾ പീറ്ററിന്റെ വീട്ടിലും സന്ദർശനം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ലയണൽ മാത്യു, നിയോജക മണ്ഡലം പ്രസിഡൻറ് അസീസ് വാളാട്, ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജി. ബിജു, യുവജന നേതാക്കൾ ജിജോ വരയാൽ, മീനാക്ഷി രാമൻ, വിജിൻ തലപ്പുഴ, നിജിൻ ജയിംസ്, തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.