സംസ്ഥാനത്ത് 1 ലക്ഷത്തിലധികം ആളുകള്‍ വോട്ടിങ്ങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും ഡ്രൈവിങ് ലൈസൻസിനും കാത്തിരിക്കുന്നു.മോട്ടോർ വാഹനവകുപ്പ് ഡിജിറ്റൽ രേഖകൾക്ക് മുൻഗണന നൽകുമെന്നറിയിച്ചിട്ടുണ്ടെങ്കിലും, ആർ.സി. ബുക്കും ലൈസൻസും ഇല്ലാത്തത് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രശ്നമാകുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,02,978 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും 40,388 ഡ്രൈവിങ് ലൈസൻസുകളും വിതരണം ചെയ്യാനായി കാത്തുകിടക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഈ പ്രതിസന്ധിക്ക് പ്രധാന കാരണമാകുന്നത് അച്ചടി മുടങ്ങിയത് തന്നെയാണ്. ആർ.സി. ബുക്കും ലൈസൻസും അച്ചടിക്കാൻ ചുമതലപ്പെടുത്തിയ കമ്ബനിക്കു സർക്കാരിൽ നിന്ന് 14 കോടി രൂപ ലഭിക്കാനുണ്ടെങ്കിലും, തുക കിട്ടാത്തതിനാൽ കമ്ബനി അച്ചടി താല്‍ക്കാലികമായി നിര്‍ത്തി.
ഈ പ്രശ്നം മൂലം ആളുകൾക്ക് രേഖകൾ ലഭിക്കാത്തത് ഗതാഗത നിയമലംഘനങ്ങളിലും പിഴയീടാക്കലുകളിലും കാര്യമായ കുറവുണ്ടാക്കിയില്ല. എ. ഐ. ക്യാമറകളുടെ സഹായത്തോടെ പിഴകൾ ഈടാക്കുന്നുണ്ടെങ്കിലും, പിഴയടയ്ക്കാത്തവരുടെ എണ്ണവും വലിയതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.