2016 മുതൽ 2024 വരെ കേരളത്തിൽ 30,332 പോക്സോ കേസുകൾ പൊലീസിൽ രജിസ്റ്റർ ചെയ്തതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 31 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ കുട്ടികള്ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച 30,332 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 40 കേസുകൾ റെയിൽവേ പൊലീസ് ആണ് കൈകാര്യം ചെയ്തത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കേസുകളുടെ എണ്ണത്തിൽ മുന്നിലെത്തിയ ജില്ല തിരുവനന്തപുരമാണ്, 3,863 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം 3,523 കേസുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലും കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.
2023ൽ മാത്രം 4,641 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തപ്പോൾ, 2022-ൽ 4,518 കേസുകൾ ഉണ്ടായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016-ലാണ് പോക്സോ കേസുകൾ കുറഞ്ഞ നിലയിൽ, 2,131 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തത്. കോവിഡ് കാലത്തും കേസുകളുടെ എണ്ണം വലിയ കുറവില്ലാതെയായിരുന്നു. 2024 ഓഗസ്റ്റ് വരെ 2,974 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടുതൽ കൂടുതൽ കേസുകൾ കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് പോലുള്ള സേവനങ്ങളിലൂടെയും, പൊലീസിലും രജിസ്റ്റർ ചെയ്യപ്പെട്ടതായി സൂചനയുണ്ട്. ഭൂരിഭാഗം കേസുകളിലും പ്രതികൾ വീട്ടിൽ തന്നെ ഉൾപ്പെട്ടവരായ ബന്ധുക്കളോ അടുത്ത പരിചയക്കാരോ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.