കേരളത്തിലെ പലഭാഗങ്ങളിലും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മഴ തുടർച്ചയായ അഞ്ചു ദിവസം നിലനില്‍ക്കുമെന്നാണ് പ്രവചനം. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് അഞ്ചു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിലെ മട്ടന്നൂരില്‍ കനത്ത മഴ പെയ്തതോടെ നാശനഷ്ടങ്ങള്‍ രൂക്ഷമായി. തീവ്രമഴയുടെ ഫലമായി പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മേഘവിസ്ഫോടനത്തിന് തുല്യമായ 92 മില്ലിമീറ്റർ മഴ ഒരു മണിക്കൂറിനിടെ പ്രദേശത്ത് രേഖപ്പെടുത്തി.