മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും ശക്തമായ പ്രക്ഷോഭത്തിലേക്ക്. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാനമായ വിഷയം പോലീസിലെ മാഫിയവല്‍ക്കരണവും, മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമാണ്. കൂടാതെ തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമാക്കുന്നു.
ഇതോടൊപ്പം സംസ്ഥാന വ്യാപകമായി യുഡിഎഫ് നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണകളും സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നിര്‍വഹിക്കും.