വയനാട്ടിലെ പലയിടങ്ങളിലും ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയോടെയാണ് വീണ്ടും ദുരന്ത ഭീഷണി ഉയരുന്നത്. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ തേക്കമ്ബറ്റയില്‍ ഉണ്ടായ മലവെള്ളപാച്ചിലും ജില്ലയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയുണ്ടായിരുന്ന സ്ഥലങ്ങളില്‍ വൈകുന്നേരത്തോടെ ആകാശം മേഘാവൃതമായതോടെ മിന്നിറ്റുകള്‍ക്കുള്ളില്‍ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ബത്തേരി നഗരത്തില്‍ ഇന്നലെ കനത്ത മഴയിലൂടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാല് മണിയോടെ ജില്ലയില്‍ യെല്ലോ അലര്‍ട്ടില്‍ നിന്ന് ഓറഞ്ച് അലര്‍ട്ടിലേക്ക് മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.