അമ്മത്തൊട്ടിലില്‍ പുതിയ അതിഥി: അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിന് ‘ഒലീവ’ എന്ന് പേരിട്ടു

ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തിയ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിന് ‘ഒലീവ’ എന്ന് പേര് നല്‍കി. 608-ാമത്തെ കുഞ്ഞാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തിയ ഒലീവ. 2002 നവംബറില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം, ഇങ്ങനെയുള്ള നിരവധി കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ പരിസരം ലഭിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

തിങ്കളാഴ്ച പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപത്തുള്ള അമ്മത്തൊട്ടിലിൽ നിന്ന് കഴിഞ്ഞ തിരുവോണത്തിന് പ്രായം പത്തു ദിവസമായ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, കുഞ്ഞിന് ‘സിതാർ’ എന്ന പേര് നല്‍കി. 2009-ൽ സ്ഥാപിതമായ പത്തനംതിട്ടയിലെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 20-ാമത്തെ കുഞ്ഞാണ് സിതാർ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version