തൊഴില്‍ ലക്ഷ്യമിട്ട് 1387 പേര്‍ക്ക് നോർക്ക റൂട്ട്സ് മുഖാന്തരം വിദേശത്ത് അവസരം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നഴ്‌സ്, ഡോക്ടർ, അദ്ധ്യാപകൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് ജർമ്മനി, യു.കെ., കാനഡ, കുവൈറ്റ്, സൗദി അറേബ്യ, മാലിദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ റിക്രൂട്ട്മെന്റുകള്‍ നടന്നത്. നോർക്ക റൂട്ട്സ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ധാരണപത്രം ഒപ്പിട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പ്രവാസി മലയാളികളുടെ ക്ഷേമത്തിന് നോർക്ക-റൂട്ട്സും പ്രവാസി കേരളീയ ക്ഷേമ ബോർഡും നടപടികളെടുക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.