കുട്ടികളുടെ സുരക്ഷ: പിന്‍സീറ്റില്‍ ബെല്‍റ്റ്, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ്; ഡിസംബര്‍ മുതല്‍ പിഴ

കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരുന്നു. കാറിന്റെ പിന്‍സീറ്റില്‍ 4 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് റിസ്ട്രെയിന്റ് സിസ്റ്റം (CRS) എന്ന പ്രത്യേക സുരക്ഷാ സജ്ജീകരണവും, 4-14 വയസിലുള്ള കുട്ടികള്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചിരിക്കാന്‍ ചൈല്‍ഡ് ബൂസ്റ്റര്‍ സീറ്റ് നിര്‍ബന്ധമാക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇരുചക്രവാഹനങ്ങളില്‍ നാലു വയസിന് മുകളിലുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചേ യാത്ര ചെയ്യാവൂ. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം സുരക്ഷിതമായി സഞ്ചരിക്കാനുള്ള സുരക്ഷാ ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കുമെന്നും, നിയമം പാലിക്കാത്തവര്‍ക്ക് നവംബറില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം ഡിസംബറില്‍ മുതല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version