പോലീസിന്റെ പിടിയിൽ പിതാവും മകനും; വിദ്യാർത്ഥികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപനം

നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വെച്ചിരുന്ന പിതാവും മകനും പോലീസ് പിടിയിൽ. തൂമ്പറ്റ വീട്ടിൽ താമസിക്കുന്ന ടി. അസീസ്, മകൻ സൽമാൻ ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കൽപറ്റ ഗവ. എൽ.പി സ്കൂൾ സമീപത്ത് വച്ചാണ് അസീസിനെ 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപ് ഉൽപ്പന്നങ്ങൾ കൈവശം വെച്ചിരുന്ന സമയത്ത് പോലീസ് പിടികൂടിയത്. ഇതിനെ തുടർന്ന് കമ്പളക്കാട് വീട്ടിൽ നടത്തിയ പരിശോധനയിൽ 120 പാക്കറ്റ് ഹാൻസുമായി സൽമാനും പിടിയിലാവുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version