“ബലാത്സംഗക്കേസിൽ സിദ്ദീഖ് സഹകരിക്കുന്നില്ല; വാട്‌സ്‌ആപ്പ് രേഖകൾ നൽകാത്തതിൽ അന്വേഷണം കടുപ്പം”

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിനെ ചോദ്യംചെയ്യലിനായി തള്ളിക്കളഞ്ഞുവെന്ന് അന്വേഷണസംഘം റിപ്പോർട്ട്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിൽ,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

സിദ്ദീഖ് വാട്‌സ്‌ആപ്പ് രേഖകളും നടിക്കെതിരായ സാക്ഷ്യങ്ങളും സമർപ്പിച്ചില്ല, മുമ്പ് അവകാശപ്പെട്ടവയെല്ലാം കൈവശമില്ലെന്നതാണ് പുതിയ നീക്കം. സുപ്രിംകോടതിയെ സമീപിച്ച്‌ സിദ്ദീഖിന്റെ കസ്റ്റഡി ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇന്നലെ ഒന്നരമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം സിദ്ദീഖിനെ വിട്ടയച്ചത്. മുമ്പ് സാക്ഷ്യമായി പറഞ്ഞ വാട്‌സ്‌ആപ്പ് ചാറ്റുകളും മറ്റ് ഡിവൈസുകളുമൊന്നും ഇപ്പോൾ ലഭ്യമല്ലെന്ന നിലപാടാണ് സിദ്ദീഖ് നിലനിർത്തുന്നത്. 2016-17 കാലഘട്ടത്തിലെ ഫോണും മറ്റു ഉപകരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് വിശദീകരണം. ഇന്ന് മകൻ ഷഹീനൊപ്പം സ്റ്റേഷനിലെത്തിയ സിദ്ദീഖിനോട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version