സംസ്ഥാനത്ത് തുലാമഴയുടെ ശക്തി കൂടി; എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശംഇന്നത്തെ കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർ നീരീക്ഷണത്തിലുണ്ടെന്നും കൂടുതൽ മുന്നറിയിപ്പുകൾക്കുള്ള സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അറബിക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് നിലനിൽക്കുന്നത്, ഞായറാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. അതേസമയം, ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാത ചുഴികളും നിലവിലുണ്ട്, ഇത് കേരളത്തിൽ ഇപ്പോഴും മഴ തുടരുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.