ജില്ലയിൽ നടന്ന വ്യത്യസ്ത പരിപാടികളും , അറിയിപ്പുകളും

സീറ്റൊഴിവ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ബേക്കറി നിര്‍മ്മാണത്തില്‍ സീറ്റൊഴിവ്. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് 18-45 നും ഇടയില്‍ പ്രായമുള്ള യുവതി – യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 8078711040, 8590762300.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ലോക മാനസികാരോഗ്യ ദിനം
ജില്ലാതല ഉദ്ഘാടനം നടത്തി

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ലോക മാനസികാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പോസിറ്റീവ് മെന്റല്‍ ഹെല്‍ത്ത്, സ്ട്രെസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌കൂള്‍മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ട്് ഓഫീസര്‍ കെ.സി നിഷാദ്, എന്‍.എം.എച്ച്.പി കൗണ്‍സിലര്‍ ജിബിന്‍ ജോസഫ് എന്നിവര്‍ ക്ലാസെടുത്തു. ദിനാചാരണത്തിന്റെ ഭാഗമായി മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അങ്കണത്തില്‍ പനമരം ഗവ നഴ്സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവത്കരണ ഫ്ളാഷ്മോബ് അവതരിപ്പിച്ചു. തൊഴിലിടങ്ങളിലെ മാനസികാരോഗ്യം മുന്‍ഗണന നല്‍കാന്‍ സമയമായി എന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനാചരണ സന്ദേശം.

കൂടിക്കാഴ്ച 16 ന്

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികകളില്‍ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04936 260423.

അക്ഷയ സംരംഭക തെരഞ്ഞെടുപ്പ്
പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ജില്ലയിലെ മൂന്ന് മേഖലകളിലെ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കാനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് അതത് തദ്ദേശ സ്ഥാപനങ്ങള്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, അക്ഷയ ജില്ലാ ഓഫീസിലും ലഭ്യമാണ്. അദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകളിലെത്തി ലിസ്റ്റ് പരിശോധിക്കാം. ആക്ഷേപമുളളവര്‍ ഒകടോബര്‍ 28 നകം ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണായ ജില്ലാതല അപ്പീല്‍ കമ്മറ്റിയെ അറിയിക്കണം. മറുപടിയില്‍ തൃപതമല്ലാത്ത പക്ഷം സംസ്ഥാന അക്ഷയ ഡയറക്ടര്‍ ചെയര്‍മാനായുളള കമ്മറ്റിക്ക് അപ്പീല്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടിക്കാഴ്ച 16 ന്

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികകളില്‍ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04936 260423.

റിസോഴ്‌സ് സെന്റര്‍ തുറന്നു
പൊതുവിദ്യാഭ്യാസ വകുപ്പ്, യൂണിസെഫ്, സമഗ്ര ശിക്ഷാ കേരള എന്നിവര്‍ സംയുക്തമായി വെള്ളാര്‍മല, മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് 15 ലോക്കല്‍ റിസോഴ്‌സ് സെന്ററുകള്‍ തുറന്നു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ റിസോഴ്‌സ് സെന്ററുകള്‍ ഉപകാരപ്രദമാകും. വിദ്യാഭ്യാസ പിന്തുണ, ജീവിത നൈപുണി പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, വിഷയ പിന്തുണ, കലാകായിക പരിശീലനം എന്നിവ ഈ കേന്ദ്രങ്ങളിലുണ്ടാകും. ഇതിനായി വിദ്യാഭ്യാസ വളണ്ടിയര്‍മാരെയും നിയോഗിച്ചു. ഇതന്റെ പ്രവര്‍ത്തനത്തിനായി പ്രാദേശിക ഭരണസംവിധാനം, ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. വിദ്യാവളണ്ടിയര്‍മാര്‍ക്ക് സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എസ്.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version