വയനാട് ജില്ലയിലെ വിവിധ ജോലി ഒഴിവുകൾ

ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04936 202418.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഓവര്‍സിയര്‍ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ ഐ.ടി.ഐയും (സിവില്‍) സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് യോഗ്യത. പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഇന്ന് (ഒക്ടോബര്‍ 15) രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

അധ്യാപക ഒഴിവ്

വാകേരി ജി.വി.എച്ച്.എസ് സ്‌കൂളില്‍ ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ തസ്തികയില്‍ അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04936 229 296, 9020202600.

അക്കൗണ്ടന്റ് കം അസിസ്റ്റന്റ് നിയമനം

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗകാര്‍ക്ക് സംവരണ ഒഴിവിലേതക്കാണ് നിയമനം. ബി.കോം ബിരുദം, പി.ജി.ഡി.സി.എയാണ് യോഗ്യത. അക്കൗണ്ടിങ്, ബുക്ക് കീപ്പിങില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗ്യത, ജാതി, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നേരിട്ട് എത്തണം. ഫോണ്‍ – 04936 202035.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version