കുറുവ ദ്വീപില്‍ ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരം പുനരാരംഭിച്ചു

കുറുവ ദ്വീപിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ചെതലത്ത് റേഞ്ചില്‍ ഉൾപ്പെടുന്ന ഈ കേന്ദ്രത്തിലെ വിനോദസഞ്ചാരം, പാക്കം വെള്ളച്ചാലില്‍ ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനകീയ പ്രക്ഷോഭം ഉയർന്ന ശേഷം, ഫെബ്രുവരിയില്‍ നിര്‍ത്തിവച്ചിരുന്നു. ഇന്നു രാവിലെ സഞ്ചാരികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പാക്കം ചെറിയമല വഴി സഞ്ചാരികളെ ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നതിനൊപ്പം, പയ്യമ്പള്ളി പാല്‍വെളിച്ചം ഭാഗത്തുകൂടി പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വനം വകുപ്പ്-ഡിടിപിസി തര്‍ക്കവും പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version