വയനാട്: ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിലെ പ്രമുഖ നേതാക്കളും പ്രിയങ്കക്കൊപ്പമുണ്ടാകും. തുടർന്ന് വയനാട്ടിൽ റോഡ് ഷോയും സംഘടിപ്പിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രിയങ്കയുടെ പര്യടനം ഏഴ് ദിവസത്തേക്ക് വയനാട്ടിൽ തുടരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. യു.ഡി.എഫ് നേതൃയോഗത്തിൽ പ്രാഥമിക പ്ലാൻ തയാറായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിക്കും. അടുത്ത മാസം 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ദേശീയ കൗൺസിലംഗം സത്യൻ മൊകേരിയെ സി.പി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി സത്യൻ മൊകേരി ശനിയാഴ്ച മണ്ഡലത്തിലെത്തും. ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. നടി ഖുശ്ബു, ശോഭ സുരേന്ദ്രൻ, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരാണ് വയനാട്ടിലെ സാധ്യത പട്ടികയിലുള്ളത്.