കല്‍പ്പറ്റ:: വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് പണമിടപാട് നടത്തുന്ന വ്യാജ തൊഴിലവകാശി സംഘങ്ങൾ വയനാട് ജില്ലയിൽ വളർന്നു വരുന്നു. ഓൺലൈൻ ജോലിയെന്ന വാഗ്ദാനം നൽകി തട്ടിപ്പുകാർ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ സ്വന്തമാക്കുകയും, പിന്നീട് അവിടെയായി കള്ളപ്പണം നിക്ഷേപിക്കുകയും ചെയ്യുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മാത്രം പത്തോളം വിദ്യാർത്ഥികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി. ഇതിൽ ഒരാൾക്കെതിരെ ബംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടനിലക്കാർ കുട്ടികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും എടിഎം കാർഡുകൾ കൈവശം വയ്ക്കുകയും ചെയ്യുന്നു. തുടർന്ന്, കള്ളപ്പണം അടക്കമുള്ള പണം രാജ്യത്തിനകത്തും പുറത്തും നിന്ന് ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നിയമപരമായ ഇടപാടായി മാറ്റുന്നു. ഇതിന് കുറച്ച് തുക അക്കൗണ്ട് ഉടമയ്ക്ക് കമ്മീഷനായി നൽകുന്നു.
ചെറുതായെങ്കിലും പണം ലഭിക്കുന്നതിനാൽ കൂടുതൽ ഒന്നും ആലോചിക്കാതെ വിദ്യാർത്ഥികൾ ഇത്തരം തട്ടിപ്പിന് വിധേയരാവുകയും ഒടുവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകളിൽ കുടുങ്ങുകയും ചെയ്യുന്നു. പനമരം അഞ്ചാം മൈൽ സ്വദേശിയായ പൊതുപ്രവർത്തകൻ മുസ്തഫ എറമ്പയിൽ ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്.
ബംഗളൂരു പോലീസ് നോട്ടീസ് ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പിന്റെ വ്യാപ്തി പുറത്ത് വന്നത്. വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ടുകൾ തുറക്കിച്ചതായി പരിശോധിച്ചപ്പോൾ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളും ഇതേ രീതിയിൽ തട്ടിപ്പിനിരയായതായി കണ്ടെത്തി. കൊടുവള്ളി സ്വദേശിയായ ഒരു യുവാവ് കുട്ടികളെ ട്രേഡിംഗ് കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ഇതിലൂടെ തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി പറയുന്നു.