സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ താഴ്ച: രണ്ട് വര്‍ഷത്തിനിടെ അരലക്ഷത്തോളം കുട്ടികള്‍ നഷ്ടം

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കനത്ത ഇടിവ് ഉണ്ടായതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏകദേശം 50,000 കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ അധ്യയനവര്‍ഷം രണ്ടുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ 25,612 കുട്ടികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇതില്‍ അഞ്ചാംക്ലാസിലാണ് ഏറ്റവും വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്, 18,845 കുട്ടികള്‍ ഇവിടെ നിന്നാണ് മാറിയത്.

COVID-19 ദുരന്തത്തിന് ശേഷമുള്ള 2022-’23 അധ്യയന വര്‍ഷമാണ് ഈ കൊഴിഞ്ഞുപോക്കിന് തുടക്കമെന്നു കണക്കാക്കുന്നു. 2022-’23ല്‍ അഞ്ചാംക്ലാസില്‍ 7134 കുട്ടികളാണ് മാറിപ്പോയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version