രാജ്യത്തെ പ്രകൃതിദത്ത റബറിന്റെ ഉല്‍പാദനത്തില്‍ നിര്‍ണായക വളര്‍ച്ച. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8.57 ലക്ഷം ടണ്‍ ഉല്‍പാദനമായതോടെ മുന്‍ വര്‍ഷത്തേക്കാള്‍ 2.1 ശതമാനം വര്‍ധനയുണ്ടായതായി റബര്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
2022-23ല്‍ 8.39 ലക്ഷം ടണ്ണായിരുന്നു ഉല്‍പാദനം. ഉപഭോഗത്തിലും 4.9 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായതോടെ 14.16 ലക്ഷം ടണുമായി എത്തി. 2023 ഓഗസ്റ്റ് വരെ മാത്രം 2.83 ലക്ഷം ടണ്‍ ഉല്‍പാദനം രേഖപ്പെടുത്തിയതും അതേ സമയം, തായ്ലാന്‍ഡില്‍ റബര്‍ ഉല്‍പാദനം കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമാകുമെന്ന് ബോര്‍ഡ് പ്രവചിക്കുന്നു.