വയനാട് ലോക്സഭാ മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കുന്നു. രാവിലെ 11 മണിക്ക് ജില്ലാ കളക്ടർ ആർ. മേഘശ്രീക്ക് മുന്നിൽ, എല്‍ഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ, അദ്ദേഹം പത്രിക സമർപ്പിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇതിനിടെ, യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം തന്നെ പത്രിക സമർപ്പിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ഇന്ന് പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയാണ്.