പ്രധാനമന്ത്രി മുദ്ര യോജനയുടെ പുതിയ പരിഷ്കാരങ്ങൾ: രാജ്യത്ത് സ്വയം തൊഴിൽ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രി മുദ്ര യോജന (PMMY) വായ്പാ പരിധി ഉയർത്തി 20 ലക്ഷം രൂപയാക്കി. 2024 – 25 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിലെ മുൻകൂർ തീരുമാന പ്രകാരം വായ്പ പരിധി വർധിപ്പിച്ചിരിക്കുകയാണ്. ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ PMMY വഴിയാണ് ഇതിന് സാധിച്ചിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇതിനുള്ള വായ്പകൾ, ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (SCB), റീജിയണൽ റൂറൽ ബാങ്കുകൾ (RRB), NBFCകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ വഴി ലഭ്യമാക്കപ്പെടുന്നു. ഇതിനുമുമ്പ് പരമാവധി 10 ലക്ഷം രൂപയുടെ വായ്പയായിരുന്നു അനുവദിച്ചിരുന്നത്.
യോഗ്യതാ മാനദണ്ഡങ്ങൾ
- ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.
- പുതിയ ബിസിനസ് ആരംഭിക്കാൻ പദ്ധതിയുള്ളവർക്ക് യോഗ്യതയുണ്ട്.
- മുൻ വായ്പകളിൽ തിരിച്ചടവ് വീഴ്ചകളില്ലാതിരിക്കുക.
- ബിസിനസിന് 3 വർഷത്തിൽ കുറയാത്ത പഴക്കമുണ്ടായിരിക്കണം.
- അപേക്ഷകർ 24–70 വയസ് പ്രായപരിധിയിൽ ഉൾപ്പെടണം.
എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യമുള്ളവർക്ക് www.udyamimitra.in സന്ദർശിച്ച് ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. പുതിയ രജിസ്ട്രേഷൻ ആവശ്യമാണെങ്കിൽ, പേര്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ ചേർത്ത് ഒടിപി വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
PMMYയെ രാജ്യത്തുടനീളം പരിചയപ്പെടുത്തുന്നതിന് സർക്കാർ വ്യാപക കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നു, ഇത് പത്രം, റേഡിയോ, ഹോർഡിംഗുകൾ, ടൗൺ ഹാൾ മീറ്റിംഗുകൾ എന്നിവയുടെ മാധ്യത്തിലൂടെയായിരിക്കും.