വയനാട് ഉപതെരഞ്ഞെടുപ്പ്: 21 സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനിറങ്ങുന്നു

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പത്രികകള്‍ സമര്‍പ്പണം പൂര്‍ത്തിയായത്. എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി) , ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി) , ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എ.സി. സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി) , കെ.സദാനന്ദന്‍ (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍. രാജന്‍, അജിത്ത് കുമാര്‍.സി, ബുക്കരാജു ശ്രീനിവാസ രാജു, എ.നൂര്‍മുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc


പ്രിയങ്ക ഗാന്ധി(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി , സോനു സിങ് യാദവ് ,ഡോ. കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എ.പി.ജെ ജുമാന്‍ വി.എസ് എന്നിവരാണ് മുന്‍ദിവസങ്ങളില്‍ ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ഡി.ആര്‍.മേഘശ്രീക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version