ലോകോത്തര ആനന്ദാനുഭവങ്ങൾക്ക് വാതിൽ തുറന്ന് ചെങ്കടലിലെ സിന്ദാല ദ്വീപ്

ജിദ്ദ – ചെങ്കടലിലെ സിന്ദാല ദ്വീപ്, നിയോമിന്റെ ആദ്യ ആഗോള നിലവാരമുള്ള വിനോദ കേന്ദ്രമായി സന്ദർശകർക്കായി തുറക്കപ്പെട്ടതായി ഡയറക്ടർ ബോർഡ് അറിയിച്ചു. 2022 ഡിസംബറിൽ സൗദി കിരീടാവകാശി പ്രഖ്യാപിച്ച സിന്ദാല ദ്വീപ് പദ്ധതിയുടെ ഉദ്ഘാടനം, സൗദിയിലെ ടൂറിസം മേഖലയിൽ പ്രധാനപ്പെട്ട മറ്റൊരു മുന്നേറ്റമാണ്. 30,000 തൊഴിലാളികളും നാല് പ്രാദേശിക പങ്കാളികളും 60 സബ് കോൺട്രാക്‌ടർമാരും രണ്ടുവർഷമായി നടത്തിയ പ്രവർത്തനങ്ങളിലൂടെ സിന്ദാല ദ്വീപിന്റെ രൂപകൽപന പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്തു നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരെയായി ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന സിന്ദാല, 8,40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. യൂറോപ്പ്, സൗദി, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ നിന്ന് വിനോദ യാത്രക്കാർക്കും കപ്പലുകൾക്കും എളുപ്പത്തിൽ സിന്ദാലയിൽ എത്തിച്ചേരാൻ കഴിയും. സിദ്ധീകരിച്ച ഈ അപൂർവ ഡെസ്റ്റിനേഷനിൽ പ്രകൃതിയും സാങ്കേതികവും മികവാർന്ന ആകർഷക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക പ്രശസ്ത Marina & Yacht ഡിസൈനർമാരായ Luca Dini ചേർന്നുള്ള വികസന പ്രവർത്തനങ്ങൾ പ്രകൃതി സൗന്ദര്യവും ആധുനിക വിനോദ സൗകര്യങ്ങളുമായി സിന്ദാല ദ്വീപിനെ സമന്വയിപ്പിക്കുന്നു.

3,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സിന്ദാല, 2028 ഓടെ പ്രതിദിനം 2,400 സന്ദർശകരെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. 440 മുറികൾ, 88 വില്ലകൾ, 218 ഹോട്ടൽ അപാർട്ട്മെന്റുകൾ അടങ്ങിയ മൂന്നു അന്താരാഷ്ട്ര ഹോസ്‌പിറ്റാലിറ്റി ബ്രാൻഡുകൾ സന്ദർശകരെ വരവേൽക്കാൻ സജ്ജമായിട്ടുണ്ട്. സിന്ദാല സന്ദർശന ബുക്കിംഗുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തന്നെ നിയോമിന്റെ ടൂറിസം ചാനലുകളിലൂടെ പ്രഖ്യാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version